Latest News

ഈ കുഞ്ഞുമോന് വേണം നമ്മുടെ സഹായം

കാഞ്ഞങ്ങാട്:[www.malabarflash.com] മാരകരോഗം ബാധിച്ച് ജീവിതത്തോടും മരണത്തോടും മല്ലിടുന്ന മൂന്നുവയസുകാരന്‍ നാടിന്റെ വേദനയാകുന്നു. ഒടയംചാലിലെ ഓട്ടോഡ്രൈവറായ സതീശന്‍-ലതിക ദമ്പതികളുടെ മകന്‍ അനയ് മാരകരോഗം ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികില്‍സയിലാണ്.

മുമ്പ് നടക്കുമ്പോള്‍ വേദനയുള്ളതായി കുട്ടി പറഞ്ഞിരുന്നു. പിന്നീട് പിള്ളവാതവും രക്തവാതവുമാ ണെന്നു കരുതി പല വിധത്തിലുള്ള ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അനയിന് മാരകരോഗം ബാധിച്ചതായി തെളിഞ്ഞത്. ഇപ്പോള്‍ കീമോതെറാപ്പി അടക്കമുള്ള ചികില്‍സകള്‍ക്ക് കുട്ടിയെ വിധേയമാക്കുന്നുണ്ട്.
സതീശന്റെ നിര്‍ദ്ധനകുടുംബത്തിന് കുട്ടിയെ ബാധിച്ച രോഗം താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അനയിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള വിദഗ്ധമായ ചികില്‍സ തന്നെ വേണ്ടിവരും. ഉദാരമതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ.
കുരുന്ന് ജീവന്‍ സംരക്ഷിക്കാന്‍ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. കുട്ടിയുടെ ചികില്‍സാചെലവ് ഏറ്റെടുക്കുന്നതിനായി നാട്ടുകാര്‍ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഒടയംചാല്‍ ക്ഷീരോല്‍പ്പാദകസംഘം ഹാളില്‍ നടന്ന രൂപീകരണയോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ബാബു, കോടോം-ബേളുര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി മാത്യു, ഒടയംചാല്‍ ബദരിയ ജുമാമസ്ജിദ് ഭാരവാഹികളായ നൗഫല്‍ ലത്തീഫ്, റസാഖ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
സിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സന്തോഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍;എ സി മാത്യു(ചെയര്‍മാന്‍), സന്തോഷ് ഒടയംചാല്‍ (കണ്‍വീനര്‍), സിനുകുര്യാക്കോസ്(ട്രഷറര്‍). സഹായങ്ങള്‍ അയക്കേണ്ട അക്കൗണ്ട് നമ്പര്‍; ഐ. ഒ. ബി ശാഖ-അക്കൗണ്ട് നമ്പര്‍ 110001000009014.
ഐ എഫ് സി കോഡ്; IOBA0001100.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.