Latest News

ടി സിദ്ധിഖില്ലാതെ ഒരു വര്‍ഷം ; നസീമ ഫേസ്ബുക്കിലൂടെ തുറന്നു പറയുന്നു

കോഴിക്കോട്: [www.malabarflash.com] കോണ്‍ഗ്രസ് നേതാവായ ടി സിദ്ധിഖില്ലാതെ ഒരു വര്‍ഷം വേദനയോടെ കഴിച്ചു കൂട്ടിയതിന്റെ ഓര്‍മ്മപ്പെടുതലുമായി നസീമ ജെ. തനിച്ചായവര്‍ക്കെ ജീവിതത്തില്‍ ഏകാന്തത എത്രത്തോളം ഭീതിതമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകൂയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ നസീമ വെളിപ്പെടുത്തുന്നു. ഉത്തരവാദിത്വപ്പെട്ടവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയപ്പോള്‍ അനുഭവിച്ച അത്ര വേദനയൊന്നും അര്‍ബുദം ശരീരത്തെ കാര്‍ന്നു തിന്നപ്പോള്‍ തോന്നിയിട്ടില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ രോഗമല്ലെന്ന് ടി സിദ്ധിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുവാന്‍ ഓടുന്നതിനിടയില്‍ നസീമ അസുഖത്തിന്റെ പേരു പറഞ്ഞ് പലരില്‍ നിന്നും കാശ് പിരിവ് എടുക്കുകയും അങ്ങനെ ലഭിച്ച വലിയൊരു തുക ഉപയോഗിച്ച് താന്‍ അറിയാതെ വെള്ളിമാട് കുന്നില്‍ ഒരു സ്ഥലം വാങ്ങുകയും ചെയ്തത്.

ഇതറിഞ്ഞ ഞാന്‍ മാനസികാമായി ആകെ തകരുകയും ഇത് പോലെ വിശ്വാസ്സ വഞ്ചന കാട്ടുന്ന ഒരു ഭാര്യ എനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. കാരണം ഇനിയും ഈ ദുരിത ജീവിതം വലിച്ചു നീട്ടികൊണ്ടുപോവാനുള്ള ശക്തി എനിക്കില്ലായിരുന്നു.തുടര്‍ന്നാണ് ഞാന്‍ അവരെ തലാഖ് ചൊല്ലിയതെന്നും സിദ്ധിഖ് ഫേസ്ബുക്കിലൂടെ പറഞ്ഞു.



നസീമയുടെ ഫേസ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു തുണ്ടുകടലാസില്‍ എന്റെയും മക്കളുടെയും ഭാവി തുലാസിലിട്ടതിന്റെ ഓര്‍മക്ക് ഇന്ന് ഒരു വയസ്സ്....... ആഘോഷങ്ങള്‍ പലവിധമാണ്. വിവാഹ വാര്‍ഷികങ്ങളാണ് സാധാരണ പൊതുസമൂഹം ആഘോഷങ്ങളുടെ പരിധിയില്‍ പെടുത്തുന്നത്. എന്നാല്‍ എനിക്കാഘോഷിക്കാനുള്ളത് ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലിന്റെയും വേദനാജനകമായ ഒന്നാം വാര്‍ഷികമാണ്. തനിച്ചായവര്‍ക്കെ ജീവിതത്തില്‍ ഏകാന്തത എത്രത്തോളം ഭീതിതമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകൂ. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും എന്നെയും ഒരു പൊരിവെയിലെത്ത് ഒരു കുട പോലും നല്‍കാതെ ഒറ്റക്കാക്കി പോയത് എന്തിനാണെനിക്കറിയില്ല.
ഒരല്ലലും അറിയിക്കാതെയാണ് മക്കളെ വളര്‍ത്തിക്കൊണ്ടുവന്നത്. ഉത്തരവാദിത്വപ്പെട്ടവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയപ്പോള്‍ അനുഭവിച്ച അത്ര വേദനയൊന്നും അര്‍ബുദം ശരീരത്തെ കാര്‍ന്നു തിന്നപ്പോള്‍ തോന്നിയിട്ടില്ല.

മരുന്നിന്റെയും റേഡിയെഷന്‍ നല്‍കിയ ക്ഷീണത്തിന്റെയും ആലസ്യത്തില്‍ മയങ്ങുമ്പോള്‍ കുട്ടികള്‍ അനാഥമായിരുന്നു.യാഥാര്‍ത്യത്തോട് പൊരുത്തപ്പെട്ട് ആശുപത്രി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴേക്കും ആരോഗ്യം നശിച്ചിരുന്നു.ആശുപത്രി ചിലവിനും മരുന്നിനും മാത്രം വരുന്ന ഭാരിച്ച ചിലവുകള്‍ താങ്ങാനാവാതെ തളര്‍ന്നിരുന്ന രാപകലുകള്‍. കഥകളറിയാതെ പ്രതാപകാലത്തെ ഓര്‍മയില്‍ ഇഷ്ട്ടപെട്ട ഭക്ഷണത്തിനു വേണ്ടി വാശി പിടിച്ചു കരഞ്ഞ കുട്ടികളെ ചേര്‍ത്തു പിടിച്ചു തേങ്ങലുകള്‍ ഉള്ളിലൊതുക്കി രാവുകള്‍ തള്ളിനീക്കിയപ്പോഴും കരയാതിരിക്കാന്‍ ശ്രമിച്ചു. ഒരു ദിവസം മക്കള്‍ ബിരിയാണിക്ക് വേണ്ടി വാശിപ്പിടിച്ചു. വാങ്ങിക്കൊടുക്കാന്‍ കാശുണ്ടായിരുന്നില്ല. അസുഖം ഭേദമായാല്‍ പള്ളിയിലേക്ക് ഒരു നിസ്‌കാരപ്പായ നേര്‍ച്ച നേര്‍ന്നിരുന്നു. അതിനുള്ള കാശ് ഒരു പെട്ടിയിലിട്ടു വെച്ചിരുന്നു. കുട്ടികള്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കാന്‍ ആ പെട്ടി കുത്തിപ്പൊട്ടിക്കുമ്പോള്‍ എന്റെ ഹൃദയം പൊടിയുന്നുണ്ടായിരുന്നു.
ഒറ്റക്കായി പോകുന്നതിന്റെ വേദന.ജീവിക്കണമായിരുന്നു എനിക്ക്..എന്റെ മക്കള്‍ക്ക് വേണ്ടി. ഒരുഭാഗത്ത് അര്‍ബുദം അതിന്റെ നീരാളിക്കയ്യുമായി പിടിമുറുക്കുകയും മറുഭാഗത്ത് താങ്ങാവേണ്ടവര്‍ മധുവിധു ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ച വേദനയും ഒപ്പം ചില തിരിച്ചറിവുകളുമുണ്ടാക്കി ജീവിതത്തില്‍.മരണക്കിടക്കയില്‍ നിന്ന് ജീവിതത്തിലേക്ക് മെല്ലെ പടി ചവിട്ടുമ്പോഴും നിരന്തരം വേട്ടയാടിയ ഒരു ചോദ്യമുണ്ടായിരുന്നു..

എന്തു കാരണത്താലാണ് എന്നെ ഒഴിവാക്കിപ്പോയത്...കാരണം തിരഞ്ഞു തളര്‍ന്നതല്ലാതെ ഉത്തരം തരാന്‍ ഒഴിവാക്കിപ്പോയവര്‍ക്ക് ഇന്നും കഴിഞ്ഞ്ട്ടില്ല. മടുത്തിട്ടാണെങ്കില്‍ അത് മുഖത്തു നോക്കി പറഞ്ഞു പോയിരുന്നെങ്കില്‍ മനസ്സില്‍ ഇപ്പോഴും ഇത്തിരിയെങ്കിലും ബഹുമാനം ബാക്കി വെക്കാമായിരുന്നു..മക്കളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണമില്ലാതെ വന്ന സമയത്ത് അവരുടെ കുഞ്ഞു സമ്പാദ്യപ്പെട്ടി തക്ര്‍ക്കേണ്ടി വന്നപ്പോഴാണ് ആദ്യമായി നിയപരമായി കിട്ടാനുള്ള അവകാശത്തെപ്പറ്റി ചിന്തിക്കുന്നത്.ആവശ്യവുമായി മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ടപ്പോള്‍ ശരിയാക്കാം എന്ന പതിവ് പല്ലവി ...അതെനിക്ക് നേടിയെടുത്തെ മതിയാകൂ.

എന്റെ മക്കള്‍ക്ക് ജീവിക്കണം അന്തസ്സായി..അവര്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുത്തു തന്നെ..പോരാട്ടത്തിനിടക്ക് ചിലപ്പോ ഞാന്‍ അവസാനിച്ചേക്കാം..എന്നാലും വിട്ടു പോയവര്‍ക്ക് സന്തോഷം വരണേ എന്ന് തന്നെയാണിപ്പോഴും പ്രാര്‍ഥിക്കുന്നത്. അവസാനിക്കുന്നതിനു മുന്‍പ് എന്നെ എന്തിനു ഒഴിവാക്കി എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമേ എനിക്ക് ആവശ്യമുള്ളൂ..ഇപ്പൊ പാടി നടക്കുന്ന കഥകളൊക്കെ പൊള്ളയാണെന്ന് പറയുന്നവരെപ്പോലെ തന്നെ എനിക്കുമറിയാം..എനിക്കതല്ല വേണ്ടത്.. കുറച്ചുകൂടി വ്യക്തതയുള്ളൊരു ഉത്തരം..സ്വയം സമാധാനിക്കാനെങ്കിലും അതുപകരിക്കും..അത് വരെ നല്ലതിന് വേണ്ടി മാത്രം പ്രാര്‍ഥിക്കാം..
നന്ദിയുണ്ട് എല്ലാവരോടും. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിന്ന് എന്നെ പിന്തുണച്ച നല്ല സുഹൃത്തുക്കളെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. നന്ദി, നന്ദി, നന്ദി...

ഒരു തുണ്ടുകടലാസിൽ എന്റെയും മക്കളുടെയും ഭാവി തുലാസിലിട്ടതിന്റെ ഓർമക്ക് ഇന്ന് ഒരു വയസ്സ്....... ആഘോഷങ്ങൾ പലവിധമാണ്.വിവാഹ ...
Posted by Naseema J on Friday, January 15, 2016





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.