പയ്യന്നൂര്‍:[www.malabarflash.com] പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ യുവതിയെ പാലക്കാട്ടെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവായ ഡോക്ടര്‍ക്കെതിരെ പാലക്കാട് പോലീസ് കേസെടുത്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കുഞ്ഞിമംഗലം സുരഭി നിവാസില്‍ റിട്ട. ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ കെ.പി.മോഹന്‍ നമ്പ്യാറുടെ മകള്‍ വിനീത നമ്പ്യാറിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ അസോഷ്യേറ്റ് പ്രൊഫസറായ ഡോ.എം.ജി.ദീപകിന്റെ ഭാര്യയാണ് വിനീത.
അഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പാലക്കാട് കുമളിയിലെ ഇടത്തറയില്‍ ഒരു വര്‍ഷം മുമ്പ് സ്വന്തമായി വീടുവാങ്ങി താമസം തുടങ്ങിയിരുന്നു. കഴിഞ്ഞാഴ്ച വിനോദ യാത്രയിലായിരുന്ന ദമ്പതികള്‍ ചൊവ്വാഴ്ച തിരിച്ചെത്തിയ ശേഷമാണ് വിനീതയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹ സമയം 27 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കൊടുത്തിരുന്നുവെങ്കിലും പിന്നീട് വിനീതയുടെ വീട്ടില്‍ നിന്ന് സ്വത്ത് വിഹിതവും പണവും ആവശ്യപ്പെട്ട് ഡോക്ടറും കുടുംബവും നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് വിനീതയുടെ ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകളെ ഡോക്ടറും കുടുംബവും ചേര്‍ന്ന് കൊന്നതാണെന്നാണ് ബന്ധുക്കളുടെ പരാതി.
പാലക്കാട് തഹസില്‍ദാര്‍ ടി.പി.അസ്‌ലാമിന്റെയും മങ്കട എസ്‌ഐ അനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച പുലര്‍ച്ചയോടെ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ വീട്ടിലെത്തിച്ചു. പുത്തൂര്‍ സ്വദേശിയാണ് ഭര്‍ത്താവ് ദീപക്. രാജാമണിയാണ് വിനീതയുടെ അമ്മ. ഏക സഹോദരി സവിത.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment