കണ്ണൂര്‍:[www.malabarflash.com] സോഷ്യല്‍ മീഡിയകളില്‍ വൈറലായ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലതയുടെ നാക്കുപിഴ പ്രസംഗം പോസ്റ്റ് ചെയ്തതിന് പിന്നാലെ കണ്ണൂര്‍ ഡി സി സിയുടെ ഒഫീഷ്യല്‍ വാട്സ്ആപ്പ് ഗ്രൂപ്പിന് അകാല ചരമം.
കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സീജവമായി ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി പരിശീലന ക്ലാസുകളും നടത്തിയിരുന്നു. ബൂത്ത് പ്രസിഡണ്ടുമാരെയടക്കം പരിശീലനം നല്‍കി വാട്സ്ആപ്പില്‍ സജീവമാക്കാന്‍ ശ്രമം നടക്കുമ്പോഴാണ് സി പി എം നേതാവിന്‍റെ നാക്കുപിഴ പ്രസംഗം പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ കോണ്‍ഗ്രസിന്‍റെ ഒഫീഷ്യല്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഇല്ലാതാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നേതൃത്വത്തിന്‍റെ നടപടിയില്‍ പല നേതാക്കളും പ്രതിഷേധത്തിലാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡി സി സിയുടെ ഒഫീഷ്യല്‍ വാട്സ്ആപ്പ് ഗ്രൂപ്പ് മാസങ്ങളായി സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. 17ാം തീയതി പള്‍സ് പോളിയോ വിതരണ ചടങ്ങിന്‍റെ ഉദ്ഘാടനത്തിന് മേയര്‍ ഇ പി ലത പ്രസംഗിച്ചതിന്‍റെ വീഡിയോ ആണ് ഒരു കോണ്‍ഗ്രസ് നേതാവ് ഡി സി സിയുടെ ഒഫീഷ്യല്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്നാണത്രെ വാട്സ്ആപ്പ് ഗ്രൂപ്പ് റിമൂവ് ചെയ്യാന്‍ തീരുമാനിച്ചത്. മാസങ്ങളായി വളരെ സജീവമായിരുന്ന ഗ്രൂപ്പ് രണ്ടുദിവസമായി കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഗ്രൂപ്പിന്‍റെ കഴുത്ത് ഞെരിക്കാന്‍ തീരുമാനിച്ച വിവരമറിയുന്നത്.
കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സീജവമായി ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി പരിശീലന ക്ലാസുകളും നടത്തിയിരുന്നു. ബൂത്ത് പ്രസിഡണ്ടുമാരെയടക്കം പരിശീലനം നല്‍കി വാട്സ്ആപ്പില്‍ സജീവമാക്കാന്‍ ശ്രമം നടക്കുമ്പോഴാണ് സി പി എം നേതാവിന്‍റെ നാക്കുപിഴ പ്രസംഗം പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ കോണ്‍ഗ്രസിന്‍റെ ഒഫീഷ്യല്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഇല്ലാതാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നേതൃത്വത്തിന്‍റെ നടപടിയില്‍ പല നേതാക്കളും പ്രതിഷേധത്തിലാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment