ഉള്ളാള്‍:[www.malabarflash.com]സമസ്ത പ്രസിഡണ്ടുംനിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ ഉറൂസ് മുബാറക്കിന് എട്ടിക്കുളം താജുല്‍ ഉലമാ നഗറില്‍ തിങ്കളാഴ്ച കൊടിയേറും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
താജുല്‍ ഉലമാ നഗറില്‍ ഉയര്‍ത്താനുള്ള പതാക ഉള്ളാള്‍സയ്യിദ് മദിനിദര്‍ഗാ സിയാറത്തിന് ശേഷം സ്വാഗത സംഘം രക്ഷാധികാരി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ കര്‍ണാടക പ്രചരണ സമിതി ചെയര്‍മാന്‍ എസ് എം റഷീദ് ഹാജി,ഉള്ളാള്‍ ദര്‍ഗാ പ്രസിഡണ്ട് ഹംസ ഹാജി മുടിപ്പു സംയുക്തജമാഅത്ത് പ്രസിഡണ്ട് ഖാദര്‍ ഹാജി,എന്നിവരില്‍ നിന്നും ഏറ്റു വാങ്ങി.
സയ്യിദ് ചെറുകുഞ്ഞിതങ്ങള്‍ ഉള്ളാള്‍ദര്‍ഗാസിയാറത്തിന് നേതൃത്വം നല്‍കി,ബേക്കല്‍ ഇബ്രാഹിം മനസ്ലിയാര്‍ അദ്ധ്യക്ഷതവഹിച്ചു.മഞ്ഞനാടിഅബ്ബാസ് മുസ്ലിയാര്‍,സയ്യിദ്പൂക്കോയ തങ്ങള്‍ കുമ്പോല്‍,അഹ്മദ് ബാവ മുസ്ലിയാര്‍,സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള,മൂസല്‍ മദനി,കണച്ചൂര്‍ മോണു ഹാജി,ബാവ ഹാജി മംഗലാപുരം,എച്ച് എച്ച് ഉഞ്ഞിഹാജി,ഹൈദര്‍ പരിത്തിപ്പാടി,അബ്ദുല്‍ റഷീദ് സൈനി,ഹനീഫ ഹാജിഉള്ളാള്‍,,ലണ്ടന്‍ അഹ്മദ് ഹാജി,ഹസന്‍കുഞ്ഞി മള്ഹര്‍, ദര്‍ഗാ വൈസ് പ്രസിഡണ്ട് അശ്‌റഫ്,നൗശാദ് അയിത്തല,ഇബ്രാഹിം ഹാജി കുഞ്ചാല്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ആര്‍.കെ.മദനി നന്ദിയും പറഞ്ഞു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുടിപ്പു ദേര്‍ലക്കട്ട സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തില്‍ സന്തല്‍ ഘോഷയാത്രയ്ായ് പതാക ഉറൂസ് നഗരിയില്‍ എത്തിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment