ദുബൈ:[www.malabarflash.com] ഷാര്‍ജയില്‍നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കിയതു വടക്കന്‍ എമിറേറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്കു തിരിച്ചടിയായി. തിങ്കളാഴ്ച മുതല്‍ ദുബായില്‍നിന്നായിരിക്കും കൊച്ചിയിലേക്ക് ഈ വിമാനം സര്‍വീസ് നടത്തുക. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍നിന്നുളള പ്രവാസി മലയാളികളാണ് ഉച്ചയ്ക്ക് ഒന്നരയ്ക്കു ഷാര്‍ജയില്‍നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തെ കൂടുതലായി ആശ്രയിച്ചിരുന്നത്.
ഷാര്‍ജ കൊച്ചി വിമാനത്തില്‍ യാത്രചെയ്യാനായി നേരത്തേ ബുക്ക് ചെയ്തിരുന്നവരും പ്രയാസത്തിലായി. ഇവരുടെ യാത്ര ഇനി ദുബായില്‍നിന്ന് ആക്കേണ്ടിവരും. നേരത്തേ ബുക്ക് ചെയ്തവര്‍ക്കു സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍, യാത്രയുടെ സൗകര്യാര്‍ഥം ഷാര്‍ജയില്‍നിന്നു ടിക്കറ്റെടുത്തവര്‍ക്കാണു പുതിയ തീരുമാനം തിരിച്ചടിയായത്. കൂടാതെ, വടക്കന്‍ എമിറേറ്റിലുള്ളവര്‍ക്കു ദുബായിലെത്താന്‍ കുറേക്കൂടി നേരത്തേ യാത്രതിരിക്കേണ്ടിവരും.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

ഇതേസമയം, ഏറെക്കാലത്തിനുശേഷം എയര്‍ ഇന്ത്യയുടെ സേവനം ദുബായില്‍ തിരിച്ചെത്തിയതിനെ ദുബായ് നിവാസികള്‍ സ്വാഗതം ചെയ്തു. ചികില്‍സ, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിദിനം നൂറുകണക്കിനുപേരാണ് കേരളത്തിലേക്കു പറക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്തില്‍ ബിസിനസ് ക്ലാസ് ഇല്ലാത്തത് പ്രാദേശിക – രാജ്യാന്തര യാത്രക്കാര്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നു ട്രാവല്‍ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടി.
180 പേര്‍ക്ക് ഇരിക്കാവുന്ന എ 320 വിമാനങ്ങളാണ് ദുബായ് കൊച്ചി സെക്ടറില്‍ തിങ്കളാഴ്ചമുതല്‍ സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ നേരത്തേ അറിയിച്ചിരുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന എഐ 934 വിമാനം വൈകിട്ട് 7.10നു കൊച്ചിയിലെത്തും. 9.35നു കൊച്ചിയില്‍നിന്നു പുറപ്പെടുന്ന എഐ 933 വിമാനം ഉച്ചയ്ക്കു 12.35നു ദുബായിലെത്തുന്ന രീതിയിലാണു സേവനം ക്രമീകരിച്ചിരിക്കുന്നത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment