തിരുവനന്തപുരം:[www.malabarflash.com] സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി ജീവിക്കാന്‍ തുടങ്ങും മുന്‍പേയാണ് വിനോദിന്റെയും ആന്‍സിയുടേയും ജിവിതത്തില്‍ വിധി വില്ലനായെത്തിയത്. തിരുനെല്‍വേലിയില്‍ വെളളിയാഴ്ച വെളുപ്പിനു നടന്ന ബസ് അപകടത്തില്‍ മരിച്ച യുവ ദമ്പതികളാണ് തിരുവനന്തപുരം വലിയതുറ സ്വദേശികളായ വിനോദും ഭാര്യ ആന്‍സിയും. ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം വേളാങ്കണ്ണിയിലേക്ക് യാത്ര പോയതായിരുന്നു നവദമ്പതികള്‍. വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ പോയ ഇവര്‍ തിരികെ വരാന്‍ ബസ് ബുക്ക് ചെയ്യുകയായിരുന്നു. ആ യാത്രയാണ് ഇരുവരേയും മരണത്തില്‍ ഒന്നിക്കാന്‍ തള്ളിവിട്ടത്. അപകടത്തില്‍ മരിച്ച അഞ്ചു മലയാളികളില്‍ അവസാനമാണ് ഇവരെ തിരിച്ചറിയാനായത്.
അപകടസ്ഥലത്തുതന്നെ മരിച്ച ഇവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടി. ആന്‍സിയുടെ കൈയ്യിലെ വിവാഹ മോതിരം കണ്ട് സഹോദരനാണ് ആദ്യം ആന്‍സിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ വിനോദിനെ തിരിച്ചറിയാന്‍ പിന്നെയും വൈകി. തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു വിനോദിന്റെ മുഖം. വിനോദിന്റെ കൈയ്യിലെ മോതിരത്തില്‍ കൊത്തിയ ആന്‍സിയുടെ പേരാണ് വിനോദിനെ തിരിച്ചറിയാന്‍ ഇടയാക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment