കാസര്‍കോട്:[www.malabarflash.com] ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിന്റെ 76-ാം പിറന്നാള്‍ ദിനമായ ജനുവരി 10ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ''ശ്രീ മൂകാംബികാ സംഗീതാരാധനാ സമിതി'' യുടെ ആഭിമുഖ്യത്തില്‍ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീതാരാധനയും, മികച്ച സംഗീത പ്രതിഭയ്ക്കുള്ള പുരസ്‌കാര സമര്‍പ്പണവും നടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തീ വേളയില്‍ 2000- ത്തിലാണ് 'മൂകാംബികാ സംഗീതാരാധനാ സമിതി'യുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര സന്നിധിയില്‍ എല്ലാ ജനുവരി 10-നും നടന്നുവരുന്ന സംഗീതാരാധനയ്ക്കു തുടക്കം കുറിച്ചത്. ഇക്കുറി 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'മൂകാംബികാ സംഗീതാരാധനാ സമിതി'യുടെ ആഭിമുഖ്യത്തിലുള്ള 'സൗപര്‍ണികാമൃതം സംഗീത പുരസ്‌കാരം' സമ്മാനിക്കും.
പ്രശസ്ത കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ദ്വിതീയ പുരസ്‌കാരത്തിന് അര്‍ഹനായത്. സര്‍ഗാത്മക മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് 'സൗപര്‍ണികാമൃതം സംഗീത പുരസ്‌കാരം' നല്‍കുന്നത്. 2015ല്‍ പ്രഥമ പുരസ്‌കാരം നേടിയത് പ്രസിദ്ധ സംഗീതജ്ഞന്‍ കുമാര കേരള വര്‍മ്മയായിരുന്നു (തിരുവനന്തപുരം).
10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ജനുവരി 10-ന് രാവിലെ ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം സജ്ജമാക്കുന്ന സംഗീതാര്‍ച്ചനാ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ യേശുദാസ് കൈതപ്രത്തിന് പുരസ്‌കാരം സമ്മാനിക്കും. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ നീളുന്ന സംഗീതാരാധനയില്‍ കാഞ്ഞങ്ങാട് രാമചന്ദ്രനോടൊപ്പം യേശുദാസും കൈതപ്രവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത കലാകാരന്മാരും പങ്കുചേരും.
പരിപാടികളെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍, മൂകാംബികാ സംഗീതാരാധനാ സമിതി ജനറല്‍ കണ്‍വീനര്‍ വി.വി. പ്രഭാകരന്‍, സമിതിയംഗം സന്തോഷ് കമ്പല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment