ബെയ്ജിങ്:[www.malabarflash.com] മനുഷ്യരില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ അടുത്തവര്‍ഷം അവസാനത്തോടെ സാധ്യമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിവരുന്ന വിവാദശാസ്ത്രജ്ഞന്‍ സെര്‍ജിയോ കാനാവെറോ അവകാശപ്പെട്ടു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
താന്‍ ഒരു കുരങ്ങനില്‍ ഇതിനകം ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായും അദ്ദേഹം പറഞ്ഞു. കാര്യമായ തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നൈതികമായ കാരണങ്ങളാല്‍ 20 മണിക്കൂറിന് ശേഷം ഈ കുരങ്ങനെ കൊല്ലുകയായിരുന്നുവെന്നും കാനാവെറോ അറിയിച്ചു.
മനുഷ്യരില്‍ ഈ ശസ്ത്രക്രിയ സാധ്യമാകുന്നതോടെ പക്ഷാഘാതം പോലുള്ള രോഗങ്ങളുടെ ചികില്‍സയില്‍ ഇത് ഉപയോഗപ്പെടുത്താനാകുമെന്ന് കാനാവെറോ പറയുന്നു. ഇത്തരമൊരു ശസ്ത്രക്രിയ അസാധ്യമാണെന്ന ആളുകളുടെ ധാരണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാറ്റിവെച്ച തലയോടെയുളള കുരങ്ങന്റെ വീഡിയോ ദൃശ്യങ്ങളും ഗവേഷകസംഘം പുറത്തുവിട്ടിട്ടുണ്ട്. സുഷുമ്‌നാകാണ്ഡം മുറിച്ചശേഷം തുന്നിച്ചേര്‍ത്ത എലികളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം കാലുകള്‍ അനക്കാന്‍ എലികള്‍ക്ക് സാധിച്ചതായും വീഡിയോയിലുണ്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment