Latest News

തമിഴ്‌നാട് സ്വദേശി പാലക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ദുരൂഹസഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

ഉദുമ[www.malabarflash.com]: തമിഴ്‌നാട് സ്വദേശിയെ ഉദുമ പാലക്കുന്നിലെ ക്വട്ടേഴ്‌സില്‍ ദുരൂഹസഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകന്നെ് സംശയം. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ പേരാവൂരാണിയിലെ അശോകന്‍ (54) ന്റെ മൃതദേഹമാണ് പാലക്കുന്ന് റെയില്‍വേ ഗേററിന് സമീപം തിരുവക്കോളി റോഡിലുളള ക്വട്ടേഴ്‌സില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി പാലക്കുന്നില്‍ ഇസ്തിരി പണിയെടുക്കുന്ന അശോകന്‍ അഞ്ച് മാസം മുമ്പാണ് ഈ ക്വട്ടേഴ്‌സില്‍ തനിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച രാത്രി 9 മണി വരെ അശോകനോടൊപ്പം പാലക്കുന്നിലെ ബാര്‍ബര്‍ തൊഴിലാളിയായ കാര്‍ത്തികനുമുണ്ടായിരുന്നു. ഇയാളെ കാണാതായിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 6 മണിയോടെ അടുത്ത ക്വട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ക്വട്ടേഴ്‌സിന്റെ പിറക് വശത്തെ വാതില്‍ തുറന്നിട്ട നിലയിലാണ്. തലയില്‍ നിന്നും രക്തം വാര്‍ന്ന് ക്വട്ടേഴ്‌സില്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. ചുമരില്‍ തെറിച്ച രക്തം തുടച്ചു കളയാനുളള ശ്രമവും നടന്നിട്ടുണ്ട്. കഴുത്ത് വരെ തുണി കൊണ്ട് മറച്ച രീതിയിലാണ് മൃതദേഹം. 

ബേക്കല്‍ എസ്.ഐ നാരായണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ചിദംബരത്തിന്റെയും ചിന്നപ്പിളളമ്മയുടെയും മകനാണ്. ഭാര്യ: വനരോജ, മക്കള്‍: രഘുനാഥ്, രാഘവന്‍.
സഹോദരങ്ങള്‍: വിജയന്‍, രാജേന്ദ്രന്‍





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.