Latest News

അടുക്കത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍: കൂവം അളന്നു

രാവണീശ്വരം:[www.malabarflash.com] അടുക്കത്തില്‍ താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹേത്സവത്തിന് തുടക്കം കുറിച്ച് കൂവം അളന്നു. 50ലേറെ ക്ഷേത്രങ്ങളിലേക്ക് നിവേദ്യചോറിനായുള്ള കൂവം അളക്കലാണ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നത് .

വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ആചാരക്കാരും ക്ഷേത്ര ഭാരവാഹികളും തറവാട്ടംഗങ്ങളും ചടങ്ങിനത്തെി. ഉത്സവത്തിന്‍്റെ ഭാഗമായി ചുററു പന്തല്‍, ആ ന പന്തല്‍, കലവറ എന്നിവ ഒരുങ്ങി. വിവിധ ഓഫീസുകളുടെയും മറക്കളത്തിന്‍െറയും പ്രവൃത്തികളും നാലായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള പന്തലിന്‍റെയും പണി ആരംഭിച്ചു.

മാര്‍ച്ച് 24ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രകള്‍ നടക്കും . വിവിധ ക്ഷത്രങ്ങളും തറവാടുകളും താനങ്ങളും കലവറ ഘോഷയാത്രക്ക് ഒരുങ്ങി. 25ന് തെയ്യം കൂടല്‍. 26, 27,28 തീയതികളില്‍ തെയ്യം കെട്ട് മഹോത്സവം നടക്കും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.