Latest News

രാജ്യത്തെ ആദ്യ ഭിന്നലിംഗക്കാരിയായ പൊലീസ് സബ് ഇന്‍സ്‌പെക്ടറായി പ്രിതിക ചുമതലയേറ്റു

ചെന്നൈ:[www.malabarflash.com] ദുരിതയാത്രയുടെയും ദുഷ്‌കരമായ പോരാട്ടങ്ങളുടെയും ഒടുവില്‍ രാജ്യത്തെ ആദ്യത്ത് ഭിന്നലിംഗശേഷിക്കാരില്‍നിന്നുള്ള ആദ്യത്തെ പൊലിസ് സബ് ഇന്‍സ്‌പെക്ടറായി സേലം സ്വദേശി പ്രിതിക യാഷ്‌നി ചുമതലയേറ്റു.

സേലം പൊലീസ് കമ്മീഷണര്‍ സുമിത് ശരണാണ് പ്രിതികയ്ക്ക് നിയമന ഉത്തരവ് നല്‍കിയത്. കഴിഞ്ഞ ദിവസം ഔദ്യോഗികമായി ചുമതലയേറ്റെടുത്ത പ്രിതിക ഒപ്പം നിയമനം കിട്ടിയ 21 പേര്‍ക്കൊപ്പം ചെന്നൈയില്‍ പരിശീലനം നേടും.

ഭിന്നലിംഗക്കാരിയായതിനാല്‍ ആദ്യം പ്രിതികയ്ക്കു നിയമനം നിഷേധിച്ചിരുന്നു. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയ പ്രിതിക കായികക്ഷമതാ പരീക്ഷയില്‍ 100 മീറ്റര്‍ ഡാഷില്‍ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. ഭിന്നലിംഗക്കാര്‍ക്കു പ്രത്യേക യോഗ്യതയില്ലെന്നും അതിനാല്‍ ഇക്കാരണത്താല്‍ പ്രിതികയെ നിയമിക്കാനാവില്ലെന്നും പറഞ്ഞു തമിഴ്‌നാട് യൂണിഫോമ്ഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനം തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് കോടതിയില്‍ നിയമയുദ്ധം നടത്തിയാണ് പ്രിതിക നിയമനം നേടിയത്. 

പെണ്‍ ഭ്രൂണഹത്യക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അറുതി വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നു പ്രിതിക പ്രതികരിച്ചു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.