കണ്ണൂര്‍:[www.malabarflash.com] കണ്ണൂരില്‍ ദമ്പതികള്‍ക്കെതിരെ സദാചാര ഗുണ്ടായിസം കാണിച്ച നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ആറംഗസംഘമാണ് ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത്. ദമ്പതികളുടെ സമയോചിതമായ ഇടപെടലോടെ സംഘത്തിലെ നാലുപേര്‍ പിടിയിലാകുകയായിരുന്നു രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശികളായ ചപ്പന്റകത്ത് മുസ്തഫ (23), പൂവനാടിയില്‍ നൗഷാദ് (30), കുറുമാത്തൂരിലെ ചേറോത്ത് മഠത്തില്‍ സതീഷ് (32), ശ്രീകണ്ഠപുരത്തെ സീരകത്ത് അഫ്‌സല്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ ശ്രീകണ്ഡാപുരം പോലീസ് സ്‌റ്റേഷന് സമീപം സമീപമാണ് സംഭവം ഉണ്ടായത്. പയ്യാവൂര്‍ ഉപ്പുതറ സ്വദേശി മനോജ് മാത്യുവും കുടുംബവുമാണ് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഭാര്യയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും ഒപ്പം തളിപ്പറമ്പ് കുറുമാത്തൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി പിന്തുടരുകയായിരുന്നു. ശ്രീകണ്ഠപുരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ വച്ച് ബൈക്കുകള്‍ കാറിന് കുറുകെയിട്ട് തടഞ്ഞു. തുടര്‍ന്ന് ഭാര്യയെ പുറത്തേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.
തടയാന്‍ ചെന്ന മനോജിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കുട്ടികളെ ദമ്പതികളുടെ കൈയില്‍ നിന്ന് തട്ടിയെടുക്കാനും ശ്രമം നടന്നു. സംഭവം അറിഞ്ഞെത്തിയ എസ്.ഐയും സംഘവും നാലുപേരെ കയ്യോടെ പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെട്ട രണ്ടുപേര്‍ ചെങ്ങളായി സ്വദേശികളായ ആലിയും സുബൈറുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മനോജും ഭാര്യയും ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച അവധിക്ക് നാട്ടില്‍ എത്തിയത്.ജോലിയുടെ ഭാഗമായി ഭാര്യയ്‌ക്കൊപ്പം മനോജ് സ്ഥിരമായി തളിപ്പറമ്പില്‍ ഒരു കോഴ്‌സ് പഠിക്കാന്‍ പോയിരുന്നു. ദമ്പതികള്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയാണെന്ന് കരുതിയാണ് യുവാക്കള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.

No comments:
Post a Comment