Latest News

വിവാഹക്കാര്യം വെളിപ്പെടുത്തി നടി ഭാവന; വരന്‍ കന്നടയിലെ യുവനിര്‍മാതാവ്‌

മലയാളത്തിലെ മുന്‍നിര നായിക ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ ഒരു യുവനിര്‍മ്മാതാവാണ് വരന്‍. താന്‍ പ്രണയത്തിലാണെന്ന് ഭാവന പറഞ്ഞെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല.[www.malabarflash.com]

ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ഭാവന തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്.

2014ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഏറ്റെടുത്ത ചില പ്രോജക്ടുകള്‍ മൂലമാണ് വിവാഹം നീണ്ടത്. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് ഭാവന വ്യക്തമാക്കി

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാവന മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. സ്വപ്നക്കൂട്, നരന്‍, ഛോട്ടാ മുംബൈ, ട്വന്റി ട്വന്റി, ലോലി പോപ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ട്രിവാന്‍ട്രം ലോഡ്ജ് തുടങ്ങിയവയാണ് മലയാളത്തിലെ ഭാവനയുടെ ഹിറ്റ് ചിത്രങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഭാവന തിളങ്ങിയിട്ടുണ്ട്.

ഭാവനയുടെ സഹോദരന്‍ ജയദേവിന്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ഭാവനയുടെ പുതിയ ചിത്രം ഹലോ നമസ്‌തേ തീയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.