Latest News

എറിഞ്ഞപ്പോള്‍ ബോംബ്, പൊതി തുറന്നപ്പോള്‍ ചോക്ലേറ്റുകള്‍; പ്രതിഷേധത്തിന്റെ പുതിയ രൂപം

ബംഗളൂരു:[www.malabarflash.com] ബോംബാണെന്നു വിളിച്ചുകൂടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നേരെ ഒരു പൊതി വലിച്ചെറിഞ്ഞയാളെ പൊലീസ് പിടികൂടി. മുടിവെട്ടു തൊഴിലാളിയാണ് മുഖ്യമന്ത്രിക്കെതിരെ ഒരു പൊതി വലിച്ചെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മുടിവെട്ട് തൊഴിലാക്കിയ വിഭാഗത്തിന് ഏല്‍ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു യുവാവിന്റെ നടപടി. രവീന്ദ്ര കലാക്ഷേത്രയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ആക്രമണത്തിന് ഇരയായത്.

ബോംബെന്ന് ആക്രോശിച്ചാണ് ബി എസ് പ്രസാദ് എന്ന യുവാവ് പൊതി വേദിയിലേക്ക് വലിച്ചെറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരെയും കാണികളെയും ഒരുപോലെ പരിഭ്രാന്തരാക്കിയ പൊതിയെറിഞ്ഞ യുവാവിനെ ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ എറിഞ്ഞ പേപ്പര്‍ പൊതിക്കുള്ളില്‍ ചോക്ലേറ്റുകള്‍ നിറച്ചിരുന്നതായി കണ്ടെത്തിയത്.

മുടിവെട്ട് തൊഴിലാക്കിയയാളാണെന്നും തന്റെ സമൂഹത്തിന് സംസ്ഥാനത്ത് നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്നും പൊലീസിന് ഇയാള്‍ മൊഴി നല്‍കി.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.