Latest News

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘം അറസ്റ്റില്‍

ആലുവ:[www.malabarflash.com] പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തെ ആലുവ സ്‌പൈഡര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സൗത്ത് വാഴക്കുളം സ്വദേശിയായ തെറ്റത്ത് മോളത്ത് വീട്ടില്‍ കൈലാസ് (20), മലയിടംതുരുത്ത് പുതുക്കാടന്‍ വീട്ടില്‍ അസറുദ്ദീന്‍ (22), കളപ്പറമ്പില്‍ അഖില്‍ (24), പുളിക്കല്‍ വീട്ടില്‍ ധര്‍മരാജന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാള്‍ പ്രേമം നടിച്ച് എടത്തല സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ആലുവ സ്‌പൈഡര്‍ പോലീസ് രണ്ട് യുവാക്കളെ റോഡരികില്‍ വെച്ച് ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിനെ ചുറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞത്. ചോദ്യം ചെയ്യല്ലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രതികള്‍ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ അനുയായികളാണെന്നു പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.

ഒപ്പമുള്ള കൂട്ടുകാര്‍ തട്ടുകടയിലുണ്ടെന്ന് പറഞ്ഞതോടെ പോലീസ് അവിടെയെത്തി പരിശോധന നടത്തി നാലുപേരേയും കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

പരസ്​പര വിരുദ്ധമായ കാര്യങ്ങള്‍ പെണ്‍കുട്ടിയെ പറ്റി പ്രതികള്‍ പറഞ്ഞതോടെ പോലീസ് എല്ലാവരേയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയതോടെ പോലീസ് നാലുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ തടിയിട്ടപറമ്പ് സ്റ്റേഷനില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്. എടത്തല പോലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.