കാസര്‍കോട്:[www.malabarflash.com] പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് ഈ വര്‍ഷം അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയ്യതി ഈ മാസം 15 വരെ നീട്ടി. അപേക്ഷാ ഫോറം ഹജ്ജ് ട്രെയിനര്‍മാരില്‍ നിന്നും കളക്ടറേറ്റിലുളള ന്യൂനപക്ഷ സെല്ല് വഴിയും ലഭിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
www.hajjcommittee.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈന്‍ വഴിയായും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ 15 ന് മൂന്ന് മണിക്കകം എത്തിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവരും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 15 നകം ഹജ്ജ് ഓഫീസില്‍ എത്തിക്കണം.
തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാരായ അപേക്ഷകരും എ കാറ്റഗറിയില്‍പ്പെട്ട അപേക്ഷകരും അപേക്ഷയോടൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരത്തിനും അപേക്ഷാഫോറത്തിനും ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍ പി സൈനുദ്ദീന്‍, ഹജ്ജ് ട്രയിനര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍ 9446640644.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment