Latest News

ചെമ്പരിക്ക ഖാസിയുടെ മരണം: തുടരന്വഷണം ആവശ്യപ്പെട്ടുള്ള മകന്റെ ഹര്‍ജിയില്‍ വെളളിയാഴ്ച വിധിപറയും

കാസര്‍കോട്:[www.malabarflash.com] കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 12 നു വിധി പറയും.

ഖാസി ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെയാണു മകന്‍ മുഹമ്മദ് ഷാഫി കോടതിയെ സമീപിച്ചത്.
ആത്മഹത്യയാണെന്നു സ്ഥാപിക്കാന്‍ സിബിഐ ഉന്നയിക്കുന്ന നിഗമനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദമാണ് അഡ്വ. ഷൈജന്‍ സി. ജോര്‍ജ് കോടതി മുന്‍പാകെ കൊണ്ടുവന്നത്. ശാരീരിക ബുദ്ധിമുട്ടുകളും രോഗവും മൂലം ഖാസി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തോടെയാണു 2013 ല്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

2010 ഫെബ്രുവരി 15 നാണു ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.