Latest News

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച കേസ്; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ

മിസൗറി:[www.malabarflash.com] ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച യുവതി കാന്‍സര്‍ ബാധിച്ച് മരിച്ചെന്ന കേസില്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ കോടതി വിധിച്ചു. വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിച്ച ബര്‍ക്കിങ്ഹാം സ്വദേശിയായ ജാക്കി ഫോക്ക്‌സ് എന്ന യുവതിയാണ് മരിച്ചത്.

മരണകാരണം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ സ്ഥിരമായ ഉപയോഗമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇവര്‍ക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. 720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി അടയ്ക്കുന്നതിനോടൊപ്പം 10 മില്യണ്‍ ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി അനുശാസിച്ചു.

സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പ്രതികൂലമായ ഒരു വിധി അവര്‍ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്നത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം.

മുപ്പതുവര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉപഭോക്താവായിരുന്നു ജാക്കി ഫോക്‌സ്. ഏതായാലും കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് കമ്പനിയുടെ തീരുമാനം.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.