Latest News

വി. ഭാസ്‌കരന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം:[www.malabarflash.com] സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി. ഭാസ്‌കരനെ നിയമിക്കുന്നതിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ കെ. ശശിധരന്‍ നായര്‍ വിരമിച്ച ഒഴിവിലാണ് നിയമനം. അഞ്ച് വര്‍ഷമോ 65 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ആണു നിയമന കാലാവധി.

സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ധരന്‍, ടൂറിസം ഡയറക്ടര്‍ ഷെയ്ക് പരീത് എന്നിവരടങ്ങിയ പരിഗണനാപട്ടിക തള്ളിയാണ് പുതിയ കമ്മീഷണറെ നിയമിക്കുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചത്.

പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി. ഭാസ്‌കരന്റെ പേര് ഗവര്‍ണറുടെ പരിഗണനയ്ക്ക് അയയ്ക്കണം. ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെയാണ് ഭരണഘടനാ പദവിയായ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനു സാധുത ലഭിക്കുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.