Latest News

ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തി

കളനാട്:[www.malabarflash.com] കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറാ അംഗമായിരുന്ന ഖതീബ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തി.

കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദില്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. എസ്‌കെ എസ് എസ് എഫ് അബുദാബി കമ്മിറ്റി ട്രഷറര്‍ നൗഷാദ് മിഹ്‌റാജ് സ്വാഗതം പറഞ്ഞു. 

ഖാലിദ് ഫൈസി ചേരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. റശീദ് കാപ്പിറ്റോള്‍, അഹ്മദ് മുത്തലിബ്, ശെരീഫ് കളനാട്, ദേളി മുഹമ്മദ്, എം എ അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം മിലിട്രി, ഉമ്പു ഹാജി തായല്‍, അബ്ദുല്‍ ഖാദര്‍, ഹക്കീം ഹുദവി, ഇസ്ഹാഖ് ഹുദവി, മജീദ് ദാരിമി, റഫീഖ് കളനാട്, കെ കെ അബ്ദുല്‍ റഹ്മാന്‍, ടികെ അബ്ദുല്‍ റഹ്മാന്‍, സുഹൈല്‍ കളനാട്, മുജീബ് അയ്യങ്കോല്‍, സക്കരിയ, റിസ്‌വാന്‍ എന്നിവര്‍ സംബന്ധിച്ചു. മൊയ്തീന്‍ കളനാട് നന്ദി പറഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.