Latest News

മലയാളികള്‍ മാതൃകാ യോഗ്യര്‍, ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ്

ആലപ്പുഴ:[www.malabarflash.com] ഇതര സംസ്‌കാരങ്ങളോടും അന്യ ദേശക്കാരോടും സഹിഷ്ണുതാ പരമായി പെരുമാറുന്ന കേരളീയ സംസ്‌കാരം മാതൃകാ യോഗ്യമാണെന്ന് ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാളില്‍ അല്‍ ദൂസരി പ്രസ്താവിച്ചു.

സമാധാന പ്രിയരും കുടുംബ സംവിധാനത്തിന് പ്രാധാന്യം നല്‍കുന്നവരുമായ മലയാളികള്‍ സുരക്ഷിത സാമൂഹിക സൃഷ്ടിപ്പിന് പ്രാമുഖ്യം നല്‍കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 

കേരളീയ മുസ്ലിം സമൂഹം പ്രവാചക കാലം തൊട്ടു തന്നെ സമാധാന നിര്‍ഭരവും കാലികവുമായ മാര്‍ഗങ്ങളിലൂടെ മത പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. പ്രവാചക വഴിയില്‍ കേരളത്തില്‍ ഇസ്‌ലാമിക പൈതൃകം നിലനിര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും മതത്തെ തെറ്റായ രീതിയില്‍ മനസ്സിലാക്കിയവരാണ് അക്രമ മാര്‍ഗത്തിലൂടെ ഇസ്ലാമിക പ്രചരണത്തിന് ഒരുങ്ങുന്നതെന്നും കൂട്ടിചേര്‍ത്തു. 

സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക്് നേതൃത്വം നല്‍കി. സമസ്ത ഉപാദ്ധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആദ്ധ്യക്ഷം വഹിച്ചു, പ്രൊഫസര്‍ കെ ആലികുട്ടിമുസ്ലിയാര്‍ കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ സംബന്ധിച്ചു, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്‌ബോധനം നടത്തി. സമസ്ത സമ്മേളന സുവനീര്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലിയില്‍ നിന്നും നിര്‍മാണ്‍ മുഹമ്മദലി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. 

സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സി. മോയിന്‍ കുട്ടി ഐ.എം.എ, ടി.കെ ഇബ്‌റാഹിം കുട്ടി മൗലവി കൊല്ലം, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫൈസല്‍ ശംസുദ്ദീന്‍ എം.എല്‍.എ, പി.എ അബൂബക്കര്‍ എസ്.എം.ജെ, സിയാദ് വലിയ കുളം എന്നിവര്‍ സംബന്ധിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും മെട്രോ മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.