തളിപ്പറമ്പ:[www.malabarflash.com] സ്ത്രീകളുടെ ചിത്രമെടുത്ത് മോര്‍ഫിങ്ങിലൂടെ അശ്‌ളീല ചിത്രമാക്കുന്ന യുവാവ് നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്തു. നാട്ടുകാരുടെ 'തലോടലി'ല്‍ ഗുരുതരമായി പരിക്കേററ ചുഴലി ചാലുവയിലെ 40 കാരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ദിവസമാണ് വിരുതന്റെ കളളക്കളി നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്. ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ പ്രദേശവാസിയായ പെണ്‍കുട്ടിയുടെ അശ്‌ളീല ഫോട്ടോ കാണാനിടയായി. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിയത്. പ്രദേശത്തെ നിരവധി സ്ത്രീകളുടെ ഫോട്ടോകളും ഇത്തരത്തില്‍ ഫോണില്‍ ഉണ്ടായിരുന്നു. ഇതോടെ നാട്ടുകാര്‍ ഇയാളെ കാര്യമായി തന്നെ തലോടിയത്.
വീടിന്റെ മുകളില്‍ നിന്നായിരുന്നു ഇയാളുടെ ഓപ്പറേഷന്‍. നടന്നുപേകുന്ന സ്ത്രീകളുടെ ഫോട്ടോ വിലകൂടിയ ക്യാമറയില്‍ പകര്‍ത്തും. പിന്നീട് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയാണ് പതിവ്.
ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന ഭയത്തിലാണ് നാട്ടുകാര്‍.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment