ബേണ്‍:[www.malabarflash.com] സ്വിറ്റ്‌സര്‍ലന്‍ഡില്‍ എട്ടുദിവസം മാത്രം പ്രായമുള്ള സയാമീസ് ഇരട്ടകളെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. അത്യന്തം ശ്രമകരമായ ശസ്ത്രക്രിയക്കൊടുവിലാണ് ഇരട്ടകളെ വേര്‍പെടുത്തിയത്. ഇരട്ട പെണ്‍കുട്ടികളായിരുന്നു. ഇരുവരുടെയും കൂടെ ഒന്നിച്ചുള്ള തൂക്കം 2.2 കിലോഗ്രാം ആയിരുന്നു. ലോകത്തില്‍ ഇത്തരത്തില്‍ വേര്‍പെടുത്തപ്പെടുന്ന ഏറ്റവും ചെറിയ പ്രായം കുറഞ്ഞ ആദ്യത്തെ ഇരട്ടക്കുട്ടികളാണിത്.
ശസ്ത്രക്രിയ വിജയിക്കാന്‍ ഒരു ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടര്‍മാര്‍ കല്‍പിച്ചിരുന്നത്. ലിഡിയ, മായ എന്നായിരുന്നു കുട്ടികള്‍ക്ക് പേരിട്ടിരുന്നത്. ഇരുവരുടെയും കരളായിരുന്നു തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നത്. ജനിച്ചപ്പോള്‍ മുതല്‍ കുട്ടികളുടെ നില ഗുരുതരമായിരുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ലിവറിലൂടെ രക്തം കൂടുതലായി പ്രവഹിക്കുന്നുണ്ടായിരുന്നു. ഇത് ശസ്ത്രക്രിയയെ ഏറെ സങ്കീര്‍ണമാക്കി. ഒരാളില്‍ രക്തസമ്മര്‍ദവും കൂടുതലായിരുന്നു.
ഇതെല്ലാം അതിജീവിച്ചാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു. മുലപ്പാലും കുടിക്കുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment