കാസര്‍കോട്:[www.malabarflash.com] ജില്ലയില്‍ കാന്‍സര്‍ ചികിത്സക്കുള്ള സൗകര്യം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജെ.സി.ഐ ആഭിമുഖ്യത്തില്‍ നടക്കുന്ന 'സുകൃത സഞ്ചാരം' കാന്‍സര്‍ ബോധവല്‍ക്കരണ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നുള്ളിപ്പാടിയിലെ കാസര്‍കോട് ഉത്സവ് കാന്‍ഫെസ്റ്റ് നഗരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പരിപാടിയുടെ ഭാഗമായി ജെ.സി.ഐ. കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും നടന്നു.
ജെ.സി.ഐ. തിരുവമ്പാടി പ്രസിഡണ്ട് പി.വി ജിന്റോ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ചാര്‍ലി തോമസ് പദ്ധതി വിശദീകരിച്ചു. ജെ.സി.ഐ. ഇന്ത്യ ജി.എല്‍.സി ശ്രീധര്‍ വിശിഷ്ടാതിഥിയായിരുന്നു. ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം ജെ.സി.ഐ. മേഖല 19 പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്‌റൂഫ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. മേഖലാ 21 പ്രസിഡണ്ട് അഫ്‌സല്‍ ബാബു ബ്രോഷര്‍ പ്രകാശനം ചെയ്തു.
നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമുഹാജി, അബ്ബാസ് ബീഗം, എം.കെ രാധാകൃഷ്ണന്‍, ഡോ. സി.എ അബ്ദുല്‍ ഹമീദ്, ഡോ. വിമല്‍രാജ്, ഡോ. ഷമീമ തന്‍വീര്‍, ഡോ: സന ബഷീര്‍, ഡോ: സതീഷ് ഷാന്‍ബോഗ്, എ.കെ മൊയ്തീന്‍ കുഞ്ഞി, നഗരസഭാ കൗണ്‍സിലര്‍മാരായ മുജീബ് തളങ്കര, റാഷിദ് പൂരണം, മുന്‍ കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി, കെ.കെ ധര്‍മ്മേന്ദ്രന്‍, നാഗേഷ് ഷെട്ടി, പി. മുഹമ്മദ് സമീര്‍, ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.എ അബ്ദുല്‍ റഫീഖ്, കെ.സി. ഇര്‍ഷാദ്, മുഹമ്മദ് ഹനീഫ്, പി. ഭരതന്‍, എ.എ. ഇല്ല്യാസ്, സി.കെ. അജിത് കുമാര്‍, നഫീസത്ത് ഷിഫാനി, റംസാദ് അബ്ദുല്ല, കെ.ബി. അബ്ദുല്‍ മജീദ് പ്രസംഗിച്ചു. ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് സ്വാഗതവും ബിനീഷ് മാത്യു നന്ദിയും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment