Latest News

സഹോദരന്റെ അടിയേററ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ[www.malabarflash.com]: ഉറങ്ങി കിടക്കുമ്പോള്‍ സഹോദരന്‍ തലക്കടിച്ചതിനെ തുടര്‍ന്ന് ഒരുമാസമായി മംഗാലാപുരം വെന്റ്‌ലോക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ മാങ്ങാട് അമരാവതി കോളനിയിലെ ഹരിപ്രസാദ്(27) ആണ് ശനിയാഴ്ച് മരിച്ചത്.

ഒരു മാസം മുമ്പാണ് ഉറങ്ങി കിടന്ന ഹരിപ്രസാദിനെ സഹോദരനായ പവിത്രന്‍ കൈകോട്ടു കൊണ്ട് ആക്രമിച്ചതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. സംഭവത്തി വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ അന്ന് കേസ് എടുത്തിരുന്നില്ല. ചികിത്സയിലിരിക്കെ യുവാവ് മരിച്ചതോടെ സഹോദരനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുമെന്ന് ബേക്കല്‍ എസ ഐ എ. ആദംഖാന്‍ അറിയിച്ചു.
ലീലയുടെയും പരേതനായ വെങ്കിട്ടരമണന്റെയും മകനാണ്. മറ്റൊരു സഹോദരന്‍ കൃഷ്ണകുമാര്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.