Latest News

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മഹാത്മ അയ്യന്‍കാളി ചെയര്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെശുപാര്‍ശ

കാസര്‍കോട്:[www.malabarflash.com] കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മഹാത്മ അയ്യന്‍കാളി ചെയര്‍ സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റിഗ്രാന്റ്‌സ് കമ്മീഷന്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശുപാര്‍ശനല്കി.

കേരളത്തിലെ നവോത്ഥാന നായകന്‍മാരില്‍ പ്രോജ്ജ്വലമായവ്യക്തിമുദ്ര പതിപ്പിച്ച അയ്യന്‍കാളി, അധഃസ്ഥിതജനവിഭാഗങ്ങള്‍ക്കെതിരെസമൂഹത്തില്‍ നിലനിന്നിരുന്ന അയിത്തത്തിനും അസമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെശക്തമായി പോരാട്ടം നയിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവാണ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ട മര്‍ദ്ദിതവിഭാഗങ്ങള്‍ക്ക ്‌വിദ്യഅഭ്യസിക്കുന്നതിനും വഴിനടക്കുന്നതിനും മാന്യമായിവസ്ത്രധാരണംചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന് വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക വഴി കേരള സമൂഹത്തിന്റെ ഘടനാപരമായ പരിഷ്‌കരണത്തിന് അദ്ദേഹം അടിത്തറപാകി. 

ആദ്യമായാണ്‌ കേരളീയനായ ഒരുസാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ പേരില്‍ കേന്ദ്ര സര്‍വ്വകലാശാലാ തലത്തില്‍ ഒരുചെയര്‍ നിലവില്‍ വരുന്നത്. യൂണിവേഴ്‌സിറ്റിഗ്രാന്റ്‌സ്‌ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന, പഠന-ഗവേഷണകേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രശസ്ത വ്യക്തികളുടെ പട്ടികയില്‍ അയ്യന്‍കാളിയുടെ പേര് ഉള്‍പ്പെടുത്താതിരുന്നതിനാലാണ ്‌ സര്‍വ്വകലാശാലയില്‍ ചെയര്‍ ആരംഭിക്കുവാന്‍ കഴിയാതെ വന്നത്.  

സര്‍വ്വകലാശാലയുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായാണ് അയ്യന്‍കാളിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാനവ വിഭവശേഷി മന്ത്രാലയംയൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്ശുപാര്‍ശ നല്‍കിയത്. സര്‍വ്വകലാശാലയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കാമ്പസിലായിരിക്കും മഹാത്മ അയ്യന്‍കാളി ചെയര്‍സ്ഥാപിക്കുക.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.