Latest News

കുമ്പളയില്‍ നിന്ന് ഒളിച്ചോടിയ 22 കാരനേയും 45 കാരിയായ അധ്യാപികയേയും സകലേഷ്പുരത്ത് കണ്ടെത്തി

കുമ്പള:[www.malabarflash.com] ഒളിച്ചോടിയ 22 കാരനേയും 45 കാരിയായ അധ്യാപികയേയും സകലേഷ്പുരത്ത് കണ്ടെത്തി. കുമ്പളക്ക് സമീപം കളത്തൂരില്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന 22 കാരനും കട്ടത്തടുക്കയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിനിയായ അധ്യാപികയേയുമാണ് വെളളിയാഴ്ച കര്‍ണാടക സകലേഷ്പുരത്തെ ഒരു ക്വാട്ടേഴ്‌സില്‍ വെച്ച് നാട്ടുകാര്‍ പിടികൂടിയത്. സംശയം തോന്നിയ ഇരുവരേയും ചോദ്യം ചെയ്ത ശേഷം കുമ്പള പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും ഒളിച്ചോടിയത്. തുടര്‍ന്ന് സകലേഷ്പുരത്ത് മുറി വാടകക്കെടുത്ത് താമസിക്കാനൊരുങ്ങുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വളഞ്ഞുവെക്കുകയായിരുന്നു. യുവാവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഉറൂസ് നഗരിയില്‍ വെച്ച് ഓട്ടോ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് കവര്‍ന്നതിന് പൊലീസ് താക്കീത് ചെയ്തുവിട്ടിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അധ്യാപിക വര്‍ഷങ്ങളായി കട്ടത്തടുക്കയിലെ ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഇവിടത്തെ ഒരു സ്വകാര്യ സ്‌കൂളിലാണ് ജോലിചെയ്യുന്നത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.