Latest News

വ്യവസായത്തിനായി ഭാര്യയുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങുന്നതു സ്ത്രീധനമല്ലെന്നു മദ്രാസ് ഹൈക്കോടതി

ചെന്നൈ:[www.malabarflash.com] സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വ്യവസായത്തിനായി ഭാര്യയുടെ കുടുംബത്തില്‍ നിന്നു വാങ്ങുന്ന പണം വരില്ലെന്നു കോടതി. മദ്രാസ് ഹൈക്കോടതിയുടേതാണു നിരീക്ഷണം.

സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഒരു പുരുഷന്റെ കുടുംബം നല്‍കിയ പെറ്റിഷനിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ബിസിനസ്സിനായി ഭാര്യയുടെ കുടുംബത്തു നിന്നും ഭര്‍ത്താവ് പണം വാങ്ങുന്നത് സ്ത്രീധനത്തിന്റെ കീഴില്‍ വരില്ലെന്ന് ജസ്റ്റിസ് സി ടി സെല്‍വന്‍ ഉള്‍പ്പെടുന്ന മധുര ബഞ്ചാണ് പരാമര്‍ശം നടത്തിയത്.

ഭാര്യയില്‍ നിന്നോ ഭാര്യയുടെ ബന്ധുക്കളില്‍ നിന്നോ ബിസിനസ്സിനായി ഭര്‍ത്താവ് പണം വാങ്ങുന്നത് സ്ത്രീധനമാവില്ല. സ്ത്രീധന നിരോധന നിയമത്തിന് കീഴില്‍ ഇതു വരില്ല. സ്ത്രീധനമായി പണം ആവശ്യപ്പെട്ടാല്‍ മാത്രമേ പരാതിപ്പെടണ്ട കാര്യമുള്ളുവെന്ന് കോടതി പറഞ്ഞു. ബിസിനസ്സിനായിട്ടാണ് താന്‍ പണം ആവശയപ്പെട്ടതെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.