Latest News

കേരളം ഇടതുപക്ഷം ഭരിക്കുമെന്ന് കൈരളി-സിഇഎസ് അഭിപ്രായ സര്‍വേ

തിരുവനന്തപുരം:[www.malabarflash.com] നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വേ. പീപ്പിള്‍ ടിവിക്കു വേണ്ടി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ അഭിപ്രായ സര്‍വേയാണ് 140 സീറ്റുകളില്‍ 85 മുതല്‍ 90 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നു പ്രവചിച്ചത്.

യുഡിഎഫിന് 50 മുതല്‍ 55 വരെ സീറ്റുകളേ ലഭിക്കൂ. ബിജെപിക്ക് 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. എല്‍.ഡി.എഫിന് 40.8% വോട്ടും യു.ഡി.എഫിന് 37.3% വോട്ടും ബിജെപിക്ക് 12.1% വോട്ടും ലഭിച്ചേക്കും.
തെക്കന്‍ കേരളത്തിലും മലബാറിലും എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. മധ്യകേരളത്തില്‍ യു.ഡി.എഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ് 30 32 സീറ്റുകളും യു.ഡി.എഫ് 79 സീറ്റുകളും ബിജെപിക്ക് 02 സീറ്റുകളും മധ്യകേരളത്തില്‍ എല്‍.ഡി.എഫ് 19 20 സീറ്റുകളും യു.ഡി.എഫ് 21 23 സീറ്റുകളും മലബാറില്‍ എല്‍.ഡി.എഫ് 36 38 സീറ്റുകളും യു.ഡി.എഫ് 22 24 സീറ്റുകളും ബിജെപിക്ക് 02 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

സോളാര്‍ അഴിമതി യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 56.6% പേരും ബാര്‍ കോഴ യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 59% പേരും അഭിപ്രായപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവരിലെ 30% പേര്‍ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. കേരളത്തിലെ 97 മണ്ഡലങ്ങളിലെ 775 ബൂത്തുകളിലെ 20,111 വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞാണ് സര്‍വെ തയ്യാറാക്കിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.