Latest News

ഗള്‍ഫിലുള്ള ഭര്‍ത്താവിന് വേണ്ടി പകര്‍ത്തിയ നഗ്ന സെല്‍ഫി കാട്ടി മൊബൈല്‍ കടക്കാരന്റെ പീഡനം

കോട്ടയം:[www.malabarflash.com] ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കാനായി രഹസ്യമായി പകര്‍ത്തിയ വീഡിയോ കാട്ടി ഭര്‍ത്താവിന്റെ കൂട്ടുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം.

ഭര്‍ത്താവിന് അയച്ചുകൊടുത്ത സെല്‍ഫി, ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ കണ്ടെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തീക്കോയി എസ്‌റ്റേറ്റ് പുളിക്കല്‍ ഫസിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പലതവണ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ യുവതിയെ വിളിച്ച് വരുത്തിയായിരുന്നു പീഡനം.

ഗള്‍ഫില്‍ മസ്‌കറ്റിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ക്രിസ്ത്യന്‍ സമുദായാംഗമായ യുവതിയെ മതംമാറ്റി മുസ്ലീം സമുദായാംഗമാക്കിയശേഷമായിരുന്നു വിവാഹം. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ബന്ധം വിച്ഛേദിച്ചു. ഭര്‍തൃവീട്ടുകാരാവട്ടെ, യുവതിയുമായി അത്ര അടുപ്പം കാട്ടിയതുമില്ല.

ഭര്‍തൃവീടിന്റെ അടുത്തുതന്നെ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുമുണ്ട്. രാത്രിയില്‍ ഭര്‍ത്താവിന്റെ ഉമ്മ വന്ന് യുവതിക്ക് കൂട്ടുകിടന്നിരുന്നു.
ഇതിനിടയിലാണ് തന്റെ നഗ്നവീഡിയോകള്‍ വാട്‌സാപ്പുവഴി അയച്ചുകൊടുത്ത് ഭര്‍ത്താവിനെ സന്തോഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് പരമ രഹസ്യമായിരുന്നു. അടുത്തയിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ താഴെവീണ് കേടായതോടെയാണ് സംഗതി പ്രശ്‌നമായത് .
ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ ആയതിനാലാണ് ഫലസിനെ ഫോണ്‍ നന്നാക്കാനായി സമീപിച്ചത്. എന്നാല്‍, വീഡിയോ ലഭിച്ച ഫസല്‍ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.

വിവരം വീട്ടില്‍ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താദിന്റെ മുന്നില്‍ എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താദിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് പീഡന വീരനായ കൂട്ടുകാരനെ പൊലീസ് പിടികൂടിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.