Latest News

ഇസ്തിരി കടയുടമയുടെ കൊലയാളിയെ കണ്ടെത്താനായില്ല

ഉദുമ[www.malabarflash.com]: ഇസ്തിരി കടയുടമയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊലയാളി കാണാമറയത്ത്.

കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനടുത്ത് ഇസ്തിരിക്കട നടത്തുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ പേരാവൂരിണിയിലെ പീതാംബരയുടെയും ചിന്നമ്മ പിള്ളയുടെയും മകന്‍ അശോകനെ (55) കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരന്‍ കാര്‍ത്തികിനെ കണ്ടെത്താനാകാതെ വട്ടം കറങ്ങുകയാണ് പോലീസ്. 

ജനുവരി 26നാണ് അശോകന്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് ശേഷം കാര്‍ത്തിക് മുങ്ങിയതോടെ അന്വേഷണം ഈ യുവാവിനെ കേന്ദ്രീകരിച്ചാണ് നടന്നത്.

കാര്‍ത്തികിന്റെ തമിഴ്‌നാട്ടിലുള്ള സ്വന്തം വീട്ടിലും ബന്ധുവീടുകളിലും ബേക്കല്‍ പ്രിന്‌സിപ്പല്‍ എസ്‌ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും യുവാവ് അവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമായത്.

പൊതുവെ അലഞ്ഞു തിരിയുന്ന സ്വഭാവക്കാരനാണ് കാര്‍ത്തിക്കെന്നാണ് ബന്ധുക്കളില്‍ നിന്ന് പോലീസിന് കിട്ടിയ സൂചന. സംഭവ ദിവസം ചൊവ്വാഴ്ചയായതിനാല്‍ അശോകിനും കാര്‍ത്തികിനും അവധിയായിരുന്നു.

അന്ന് കാര്‍ത്തിക് അശോകിന്റെ താമസ സ്ഥലത്ത് എത്തുകയും നന്നായി മദ്യപിക്കുകയും ചെയ്തുവെന്നാണ് സൂചന.

ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായും തര്‍ക്കത്തിനിടയില്‍ കാര്‍ത്തിക് ഗണേശനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സംശയിക്കുന്നത്. കാര്‍ത്തികിനെ കണ്ടെത്താന്‍ അന്വേഷണ സംഘം വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.