Latest News

ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് സൗണ്ട് സിസ്റ്റം ഓപ്പറേറ്റര്‍ മരിച്ചു

പയ്യന്നൂര്‍:[www.malabarflash.com] ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് സൗണ്ട് സിസ്റ്റം ഓപ്പറേറ്റര്‍ മരിച്ചു. കണ്ടോം സ്വദേശി ടി. ശശിധരന്‍(56) ആണ് മരിച്ചത്.

കുറുഞ്ഞി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയായിരുന്നു അപകടം. ജനറേറ്ററില്‍ നിന്ന് ഷോക്കോററ് ഗുരുതരമായി പരിക്കേററ ശശിധരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അപകടം കാരണം ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ട് മാറ്റിവച്ചതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.