Latest News

കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീന്‍ 19 ന് ദോഹയില്‍

ദോഹ:[www.malabarflash.com] ഖത്തര്‍ കാസര്‍കോട് ജില്ല കെ എം സി സി യുടെ കായിക വിഭാകമായ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ല പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുഖ്യ അതിഥിയായി കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീന്‍ ഈ മാസം 19 ന് ദോഹയിലെത്തുന്നു.

2015 ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബെസ്റ്റ് വിക്കറ്റ് കീപ്പറിനുള്ള അവാര്‍ഡ്, കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കേരള ടീമിന് വേണ്ടി മഹാരഷ്ട്രക്കെതിരേയും സൗരാഷ്ട്രക്കെതിരെയും ബാറ്റിംഗിലുടെ റണ്ണടുത്ത് മികച്ച പ്രകടനം നടത്തിയ കേരള രഞ്ജി ക്രിക്കറ്റ് ടീം താരമാണ് അസറുദ്ധീന്‍.

കാസര്‍ക്കോട് തളങ്കര സ്വദേശിയാണ്. കാസര്‍ക്കോട് നിന്ന് നാലാമത്തേതും തളങ്കരയില്‍ നിന്ന് ആദ്യത്തെ രഞ്ജി താരവുമാണ് അദ്ദേഹം.
19, 26 തിയതികളിലായി നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലം കെ എം സി സി ടീമുകള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.