Latest News

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ സമസ്ത ജനറല്‍ സെക്രട്ടറി

കോഴിക്കോട്:[www.malabarflash.com] സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാരെ തിരഞ്ഞെടുത്തു. കൊയ്യോട് പി.പി. ഉമര്‍ മുസ്‌ല്യാരാണ് ജോയിന്റ് സെക്രട്ടറി.

വൈസ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 1986 മുതല്‍ സമസ്ത മുശാവറ അംഗമായ ആലിക്കുട്ടി മുസല്യാര്‍ 2010 മുതല്‍ സമസ്ത സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍, അഖിലേന്ത്യാ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലേക്കാണ് ആലിക്കുട്ടി മുസ്‌ല്യാരെ തിരഞ്ഞെടുത്തത്. കൊയ്യോട് പി.പി. ഉമര്‍ മുസ്‌ല്യാര്‍ 2009 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.