തിരുവനന്തപുരം:[www.malabarflash.com] ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി അടിച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പേരെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വക്കം സ്വദേശികളായ വിനായക്, കിരണ്‍, സന്തോഷ്, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വക്കം കൊച്ചുപള്ളിക്കു സമീപം മണക്കാട്ടില്‍ വീട്ടില്‍ ഷെബീര്‍ (26) ആണു മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. സുഹൃത്ത് വക്കം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (26) ഗുരുതരപരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷെബീറിന്റെ മരണത്തെ തുടര്‍ന്നു പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമ സാധ്യത കണക്കിലെടുത്ത് പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി ഷെഹിന്‍ അഹമ്മദ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷെബീറിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെ വക്കം ജുമാമസ്ജിദില്‍ ഖബറടക്കി. ഷെബീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വക്കത്തും സമീപ പ്രദേശങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment