വെള്ളരിക്കുണ്ട്:[www.malabarflash.com] മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മംഗലാപുരം നഗരത്തിലെ ആല്‍മരത്തിന്റെ ശിഖരത്തിനിടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊങ്ങംചാലിലെ കവിയില്‍ കല്ലറക്കല്‍ തോമസിന്റെയും ബീനയുടെയും മകനായ ബൈജു തോമസാണ് (22) ജീവനൊടുക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മംഗലാപുരം മുക്ക ശ്രീനിവാസ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ബൈജു വാടകക്കെടുത്ത കാറില്‍ വ്യാഴാഴ്ച മംഗലാപുരത്തെത്തുകയും കോളേജ് ഹോസ്റ്റലിനടുത്ത മരത്തിന്റെ ശിഖരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
മംഗലാപുരം നഗര മധ്യത്തിലെ കോടതി റോഡിലുള്ള കോളേജ് ഹോസ്റ്റലിനടുത്ത് മരത്തിലാണ് മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ ബൈജു വീട്ടില്‍ നിന്ന് പണമാവശ്യപ്പെട്ടതായി പറയപ്പെടുന്നു. മംഗലാപുരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സഹോദരങ്ങള്‍: മഞ്ജു, രഞ്ജു (നഴ്‌സ് ഗള്‍ഫ്).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment