Latest News

അമ്മയെ ഉപദ്രവിച്ച യുവാവിനെ കൊലപ്പെടുത്തി; സഹോദരനടക്കം മൂന്ന് കുട്ടികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയില്‍ 25കാരനെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. കുത്തേറ്റത് 47 തവണ. കൊലപ്പെടുത്തിയതില്‍ ഒരാള്‍ കൊല്ലപ്പെട്ടയാളുടെ അനുജനാണ്. സഹോദരനെ കൊലപ്പെടുത്തുന്നതിനായി കൂട്ടുകാര്‍ക്ക് 20,000 രൂപയും നല്‍കി. വീട്ടില്‍ കലഹമുണ്ടാക്കുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്യുന്നതിന് പകരം വീട്ടുന്നതിനായാണ് ജ്യേഷ്ഠനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

ഫിബ്രവരി മൂന്നിനാണ് യുവാവ് കൊല്ലപ്പെടുന്നത്. ഒരു പാര്‍ക്കിലെ സെക്യൂരിറ്റി ഗാര്‍ഡാണ് തന്റെ വീടിനു സമീപത്ത് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന് 47 തവണ കുത്തേറ്റതായി കണ്ടെത്തി. യുവാവിന്റെ ഫോണില്‍ വന്ന അവസാനത്തെ കോള്‍ പിന്തുടര്‍ന്നാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. കുട്ടികളില്‍ ഒരാളാണ് യുവാവിനെ അവസാനമായി വിളിച്ചത്.

സഹോദരനെ ആര്‍ക്കും നിയന്ത്രിക്കാനായിരുന്നില്ലെന്നും വീട്ടില്‍ മറ്റുള്ളവരെ ഇയാള്‍ ഉപദ്രവിക്കുമായിരുന്നെന്നും അതാണ് കൂട്ടുകാരെ കൂട്ടുപിടിച്ച് സഹോദരനെ കൊല്ലാന്‍ കാരണമായതെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. മദ്യപിക്കാനെന്നു പറഞ്ഞ് കുട്ടികളില്‍ ഒരാള്‍ യുവാവിനെ വിളിച്ചുവരുത്തുകയും അവിടെവെച്ച് മൂവരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപ്പെടുത്തി ശേഷം മൃതദേഹം ഉപേക്ഷിച്ചു. മൊബൈല്‍ ഒരു മാലിന്യക്കുഴിയില്‍ ഇട്ടു. എന്നാല്‍ മറ്റ് രണ്ടുപേരറിയാതെ കൂട്ടത്തിലൊരാള്‍ അതെടുക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് കുട്ടികളിലൊരാള്‍ ഫോണ്‍ മോഷണക്കേസുകളില്‍ അറസ്റ്റിലായിരുന്നു. കുറ്റവാളികളെല്ലാം 16 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. പോലീസ് ചോദ്യം ചെയ്യലില്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ 20,000 രൂപ വാഗ്ദാനം ചെയ്തതായി ഒരു കുട്ടി സമ്മതിച്ചു. കുട്ടികളില്‍ ഒരാളുടെ കാലില്‍ കൊലപാതകം നടത്തുന്നതിനിടയില്‍ മുറിവേറ്റിട്ടുണ്ട്.

യുവാവിന്റെ സഹോദരന്‍ മതപരമായ ആഘോഷങ്ങളിലും മറ്റും ദൈവവേഷമണിയുന്ന ആളായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ തൊഴില്‍ ചെയ്താണ് വരുമാനമുണ്ടാക്കുന്നതും. വീട്ടിലെ വരുമാനമുള്ള ഒരേയൊരാളും ഈ കുട്ടിയായിരുന്നു. തൊഴില്‍ ചെയ്തു കിട്ടുന്ന പണം സ്വരൂപിച്ചാണ് രണ്ട് പേര്‍ക്കുമായി 20,000 രൂപ നല്‍കിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.