ഇടുക്കി:[www.malabarflash.com] വീട് നിര്‍മാണത്തിനായി തറകെട്ടുന്നതിന് കുഴിയെടുത്തുകൊണ്ടിരിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു വീട്ടുടമയുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. നെടിയോരം ചെരിപുറത്ത് പരേതനായ രവീന്ദ്രന്റെ മകന്‍ സി.ആര്‍ രതീഷ്‌മോന്‍ (25), കേഴപ്ലാക്കല്‍ വിജയന്‍ (42) എന്നിവരാണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇടുക്കി പെരുവന്താനത്തു നിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്ളിലായുള്ള നെടിയോരം ഗ്രാമത്തിലാണ് അപകടം. രതീഷിന്റെ വീട് നിര്‍മാണത്തിനിടെയാണ് ദുരന്തം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രണ്ടു മണിക്കൂറിലധികം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
തറകെട്ടുന്നതിനായി കുഴിയെടുത്തുകൊണ്ടിരിക്കെ കുഴിക്കരികിലായി കൂട്ടിയിട്ടിരുന്ന മണ്ണും കരിങ്കല്ലും ഇടിഞ്ഞ് കുഴിയിലേക്ക് വീഴുകയായിരുന്നു. അഞ്ചു പേര്‍ ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കുഴിക്കകത്ത് നില്‍ക്കുകയായിരുന്ന രതീഷും വിജയനും ഓടി മാറാന്‍ ശ്രമിച്ചെങ്കിലും മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പീരുമേട് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ സംഭവസ്ഥലത്തേക്ക് വാഹനം കടന്നുപോകാത്തത് രക്ഷാ പ്രവര്‍ത്തനത്തിനു തടസമായി. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മണ്ണ്‌നീക്കി ഒരു മണിക്കൂറിനു ശേഷം രതീഷിന്റെ മൃതദേഹം കണ്ടെടുത്തു.
അരമണിക്കൂറിനു ശേഷമാണ് വിജയന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശോഭയാണ് രതീഷിന്റെ മാതാവ്. രേഖ, രമ്യ എന്നിവര്‍ സഹോദരങ്ങളാണ്. വിജയന്റെ ഭാര്യ അമ്പിളി. മക്കള്‍: അക്ഷയ, അശ്വതി.

No comments:
Post a Comment