Latest News

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു


കീവ്[www.malabarflash.com]: മണിക്കൂറുകളോളം നീണ്ട മീറ്റിംഗ് അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു. 14 മണിക്കൂറോളം നീണ്ട മീറ്റിംഗിനൊടുവില്‍ തളര്‍ന്നാണ് യുവതി ഇത്തരമൊരു പ്രവര്‍ത്തിചെയ്തത്. ഉക്രയിനിലാണ് സംഭവം.

മീറ്റിംഗ് സ്ഥലത്തുനിന്നുള്ള വീഡിയോ ഫൂട്ടേജിലില്‍ നിന്നാണ് പുറംലോകം കാര്യമറിയുന്നത്. മുലപ്പാല്‍ ചീറ്റിക്കുന്നതിന് മുമ്പ് യുവതി പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് മീറ്റിംഗ് അവസാനിപ്പിക്കാന്‍ പറയുന്നതും കയര്‍ക്കുന്നതും വീഡിയോയിലുണ്ട്.

താന്‍ ക്ഷീണിതയാണെന്നും വീട്ടില്‍ പോകണമെന്നും അവര്‍ പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുടെ തുടക്കത്തില്‍ വലിയൊരു ഓഫീസ് മുറിയാണ് കാണിക്കുന്നത്. സഹപ്രവര്‍ത്തകരായ നിരവധി പുരുഷന്മാരൊടൊപ്പം മീറ്റിംഗില്‍ പങ്കെടുക്കുന്ന യുവതി കാണാം. ദീര്‍ഘനേരമായുള്ള ചര്‍ച്ചകള്‍കൊണ്ടുള്ള മുഷിച്ചില്‍ അവരുടെ മുഖത്തുനിന്നും വ്യക്തമാണ്.

പീന്നീട് ഇവര്‍ സ്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുലപ്പാല്‍ മറ്റുള്ളവരുടെ നേര്‍ക്ക് തെറിപ്പിക്കുകയായിരുന്നു. നടക്കുന്നതെന്തെന്ന് മനസ്സിലാകാതെ അമ്പരന്ന് നില്‍ക്കുന്ന പുരുഷന്മാര്‍ പീന്നീട് ഓടി മാറുന്നതും കാണാം. ഒരാള്‍ പിന്നോട്ട് മാറുന്നതും ലാപ്‌ടോപ് കൊണ്ട് മറഞ്ഞു നില്‍ക്കുകയും മറ്റൊരാള്‍ യുവതിയുടെ മാറിടങ്ങള്‍ മറച്ചുപിടിക്കുന്നുമുണ്ട്. ഇതോടെ ഇവര്‍ മീറ്റിംഗ് അവസാനിപ്പിക്കുകയും മറ്റുള്ളവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു. റെഡ്ഡിറ്റ് വെബ്‌സൈറ്റാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡെയ്‌ലി സ്റ്റാറും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.