Latest News

ഇടവുങ്കാലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉദുമ[www.malabarflash.com]: കളനാട് ഇടവുങ്കാലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രക്കാരനായ മാങ്ങാട് അരമങ്ങാനം ഉലൂജിയിലെ ബട്ട്യന്റെ മകന്‍ സുജിത്ത് (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദേളി കുന്നുപാറയിലെ രാജേഷിന് ഗുരുതരമായി പരിക്കേററു.

ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. കളനാട് സ്വദേശികള്‍ സഞ്ചരിക്കുകയായിരുന്നു കാറുമായി സുജിത്ത് ഓടിച്ച ജുപീറ്റര്‍ സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേററ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മംഗലപുരത്ത് എത്തുമ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു. രാജേഷിന്റെ നില അതീവ ഗുരുതരമാണ്.

കാറിലുണ്ടായിരുന്ന കളനാട് അയ്യങ്കോലിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ ജംഷീദ് (22), സഹോദരിയും അംജദിന്റെ ഭാര്യയുമായ ജസി (20) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ത്ത്യായണിയാണ് സുജിത്തിന്റെ മാതാവ്, സഹോദരങ്ങള്‍: സുമിത്ര, സുമല, സുധീഷ്, സുചിത്ര.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.