Latest News

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികന്‍ നീലേശ്വരത്ത്

നീലേശ്വരം:[www.malabarflash.com] കാസര്‍കോട് ജില്ലയുടെ മാന്ത്രിക നഗരം എന്നറിയപ്പടുന്ന നീലേശ്വരത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. നിലവില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികന്‍ നാലു വയസു മാത്രം പ്രായമുള്ള ദര്‍ശന്‍ എസ് മാടക്കത്ത് ആണ് തന്റെ മാസ്മരിക പ്രകടനത്തിലൂടെ കാണികളെ മായാജാലത്തിന്റെ മാസ്മരിക വലയത്തില്‍ ആറാടിച്ചത്.

നീലേശ്വരം സെന്റ് പീറ്റേര്‍സ് ഐ സി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ ജി സെക്ഷനിലെ വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് ഇതേ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥികൂടിയായ ദര്‍ശന്‍ മാടക്കത്ത് തന്റെ കഴിവ് പുറത്തെടുത്തത്.

ശൂന്യതയില്‍ നിന്നും പൂക്കളും, മാന്ത്രിക ദണ്ഡുകളും കടലാസ് കുമ്പിളിലേക്ക് ഒ ഴിച്ച പാല്‍ അപ്രത്യക്ഷമാക്കിയും, വേദിയില്‍ മുഴുവന്‍ പൂക്കള്‍ സൃഷ്ടിക്കുന്ന ഡോവ് പാന്‍ തുടങ്ങിയ മുതിര്‍ന്ന മാന്ത്രികന്മാര്‍ അവതരിപ്പിക്കുന്ന മാന്ത്രിക ഇനങ്ങള്‍ അവതരിപ്പിച്ചാണ് ദര്‍ശന്‍ കാണികളുടെ കണ്ണിലുണ്ണിയായത്.

പ്രശസ്ത മാന്ത്രികന്‍ സുധീര്‍ മാടക്കത്തിന്റെയും ശുഭയുടെയും മകനായ ദര്‍ശന്‍ നീലേശ്വരം തട്ടാച്ചേരിയിലാണ് താമസം.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.