കാസര്‍കോട്:[www.malabarflash.com] കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ജില്ലിയിലും സജീവമായതായി സൂചന. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുണ്ടാറില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന എട്ടുവയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ചൊവ്വാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. വീട്ടില്‍നിന്നും രാവിലെ കുട്ടി മദ്രസയിലേക്ക് പോകുന്നതിനിടെ കറുത്ത കാറിലെത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
കുണ്ടാറിലെ അംഗണ്‍വാടിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബലമായി കുട്ടിയെ സംഘം കയറ്റാന്‍ശ്രമിക്കുകയായിരുന്നു. നിലവിളിക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈകള്‍ കാട്ടുവളളി കൊണ്ട് കെട്ടുകയും വായ സംഘം പൊത്തിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതേകാറില്‍നിന്നും ഒരു ആണ്‍കുട്ടി ഡോര്‍ തുറന്ന് പുറത്തിറങ്ങുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. സംഘം ഇതോടെ പെണ്‍കുട്ടിയെ തള്ളിയിട്ടശേഷം ആണ്‍കുട്ടിയെ പിടികൂടി കാറില്‍കയറ്റി സ്ഥലംവിടുകയുമായിരുന്നു.
പെണ്‍കുട്ടി ഭയചകിതയായി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചെത്തുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചുവപ്പ് കള്ളികളുള്ള യൂണിഫോംധരിച്ച ആണ്‍കുട്ടിയെയാണ് സംഘം കാറില്‍തട്ടിക്കൊണ്ടുപോയതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും കുട്ടിപോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. രാവിലെ സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും അങ്കണ്‍വാടികളിലേക്കും പോകുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സംഘം നാടിന് ഭീഷണിയായി മാറിയിട്ടുണ്ട്. ഒറ്റയ്ക്കുപോകുന്ന കുട്ടികളേയാണ് സംഘം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നിര്‍ദേശം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment