Latest News

ഇഷ്ടദൈവങ്ങളെ തൊഴുതു വണങ്ങി സുധാകരന്‍ പോര്‍ക്കളത്തിലിറങ്ങി; ലീഗ് കേന്ദ്രങ്ങളില്‍ പ്രചരണം തുടങ്ങി

ഉദുമ[www.malabarflash.com]: ഉദുമയില്‍ വിജയം ഉറപ്പിക്കാനായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നീലേശ്വരത്തെത്തി ഇഷ്ടദൈവങ്ങളെ തൊഴുതു വണങ്ങി. മന്ദം പുറത്തു ഭഗവതി ക്ഷേത്രം, തളിയില്‍ ശിവ ക്ഷേത്രം എന്നിവിടങ്ങളിലുമാണ് ആളുകളുടെ ആരവങ്ങളില്ലാതെ ഒറ്റയാനായെത്തി പൂജകള്‍ നടത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് രണ്ടു ക്ഷേത്രങ്ങളിലും പ്രാര്‍ഥനയ്ക്കായി എത്തിയത്.

ഉദുമ നിയോജകമണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.സുധാകരന്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായി. 29 വര്‍ഷമായി എല്‍ഡിഎഫിന്റെ കുത്തക സീറ്റില്‍ സിറ്റിംഗ് എംഎല്‍എ കെ. കുഞ്ഞിരാമനോടാണ് സുധാകരന്റെ പയറ്റ്.

അതിനിടെ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ ഉയര്‍ന്നു.
ബേക്കല്‍ ജംഗ്ഷനില്‍ ഹദ്ദാദ് നഗറിലെ ലീഗ് പ്രവര്‍ത്തകര്‍ കൂററന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. സുധാകരന്റെയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും സോണിയാ ഗാന്ധിയുടെയും ഫോട്ടോ വെച്ചാണ് മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി ഹദ്ദാദ് നഗര്‍ യൂണിററ് ബോര്‍ഡ് സ്ഥാപിച്ചത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.