Latest News

കുണിയയില്‍ കല്ലുവെട്ട് കുഴിയിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു



കുണിയ:[www.malabarflash.com] സൈക്കിള്‍ കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേററ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കുണിയ അടുക്കയിലെ പടുപ്പ് മുഹമ്മദിന്റെ മകന്‍ ആബിദ് (14) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരമണാണ് അപകടം. സൈക്കിളിലൂടെ പോവുകയായിരുന്ന ആബിദ് 10 അടിയോളം താഴ്ചയുളള കല്ലുവെട്ട് കുഴിയില്‍ വിഴുകയാണെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേററ ആബിദിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. കുണിയ ഗവ: ഹയര്‍ സെക്കറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. റഫീഖയാണ് മാതാവ്.

മരണത്തില്‍ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സഹോദരങ്ങള്‍: നിസാം, നസീമ.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.