കാഞ്ഞങ്ങാട്:[www.malabarflash.com] കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോല്‍സവത്തിന്‍റെ ഭാഗമായി ആചാരപ്പെരുമയോടെ കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുമുള്ള പൂക്കാര്‍ സംഘം യാത്ര തിരിച്ചു. പച്ചയോല കൊണ്ട് മെടഞ്ഞ് പ്രത്യേകം തയ്യാറാക്കിയ പൂക്കൊട്ട തലയിലേന്തി 50 കിലോമീറ്ററോളം കാല്‍നടയാത്രയായി സഞ്ചരിച്ചാണ് സംഘം പാണത്തൂരിന് അപ്പുറമുള്ള തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍ എത്തുക.
വ്യാഴാഴ്ചയാണ് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം ആചാര സ്ഥാനികരും വാല്യക്കാരുമടങ്ങുന്ന സംഘം ദീപാരാധനയ്ക്ക് ശേഷം യാത്ര തിരിച്ചത്. പരമ്പരാഗത പാതയിലൂടെ ഗോത്രസ്മൃതികളുണര്‍ത്തി വഴി മദ്ധ്യേയുള്ള കാവുകളും ക്ഷേത്രങ്ങളും താണ്ടി ഉപചാരം ഏറ്റ് വാങ്ങി സഞ്ചരിക്കുന്ന സംഘം കള്ളാര്‍ മീത്തല്‍ തറവാട്ടില്‍ വിശ്രമിച്ച് വെളളിയാഴ്ച യാത്ര തുടരും. ഉച്ചയോടെ പാണത്തൂര്‍ കാട്ടൂര്‍ തറവാട്ടില്‍ എത്തുന്ന സംഘത്തെ ആചാരപൂര്‍വ്വം വരവേല്‍ക്കും. തറവാട്ടിലെ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്ന സംഘം സന്ധ്യയോടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.
കളിയാട്ട മഹോല്‍സവത്തിന്‍റെ ആറാംദിവസമായ 13ന് രാത്രിയാണ് കിഴക്കുംകരയില്‍ നിന്നുള്ള കലശം എഴുന്നള്ളത്ത് നടക്കുക. ഉല്‍സവം സമാപിക്കുന്നത് വരെ സംഘം ക്ഷേത്രത്തില്‍ തങ്ങും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സ്ഥാനികരായ കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാടന്‍, കൃഷ്ണന്‍ വെളിച്ചപ്പാടന്‍, കുമാരന്‍ വെളിച്ചപ്പാടന്‍, ചന്ദ്രന്‍ കൂട്ടായിക്കാരന്‍, സതീശന്‍ കൂട്ടായിക്കാരന്‍,നാരായണന്‍, ഗംഗന്‍, കുഞ്ഞമ്പു അതിയാമ്പൂര്, ദാമോദരന്‍, കണ്ണന്‍, ബാബു, വേണു എന്നിവരടങ്ങുന്ന സംഘം 16ന് കിഴക്കുംകരയിലേക്ക് തിരിച്ചെത്തും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment