Latest News

ടി വി സീരിയല്‍ കാണുന്നതിനെ ചൊല്ലി തര്‍ക്കം; അമ്മയും മകനും വിഷം കഴിച്ചു

കുന്നംകുളം:[www.malabarflash.com]വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ നിലയില്‍ അമ്മയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം കോലേത്തടത്ത് കരുണാകരന്‍റെ ഭാര്യ സരസ്വതി (56), മകന്‍ കൃഷ്ണദാസ് (24) എന്നിവരാണ് വിഷം കഴിച്ചത്.

ഭാര്യയും മകനും സ്ഥിരമായി സീരിയല്‍ കാണുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കരുണാകരന്‍ ടിവിയുടെ കേബിള്‍ മുറിച്ചുകളഞ്ഞതിലുള്ള ദേഷ്യത്തിലും മനോവിഷമത്തിലും സരസ്വതിയും മകനും കീടനാശിനി കഴിക്കുകയായിരുന്നു. 
അവശനിലയിലായ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.