Latest News

എസ് എസ് എഫ് പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു

മഞ്ചേശ്വരം:[www.malabarflash.com] എസ് എസ് എഫ് പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു. മഞ്ചേശ്വരം ഇര്‍ഷാദ് നഗറിലെ ശെയ്ഖ് ഖാദറിന്റെ മകന്‍ ശഹ്ദാന്‍ (20) ആണ് മരണപ്പെട്ടത്. ശഹ്ദാന്‍ സഞ്ചരിച്ച ബൈക്കില്‍ മത്സ്യവണ്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം.

മഞ്ചേശ്വരം സെക്ടര്‍ സെക്രട്ടറിയാണ് മരണപ്പെട്ട ശഹദാന്‍. മംഗലാപുരം ശ്രീനിവാസ് കോളജിലെ ഇന്റീരിയല്‍ ഡിസൈന്‍ വിദ്യാര്‍ഥിയാണ്.
താഹിറയാണ് മാതാവ്. സഹോദരങ്ങള്‍: സാജിദ്, ശഹീല്‍, സഫ. മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വവസതിയിലെത്തിച്ച് ബുധനാഴ്ച ഉച്ചയോടെ ഖബറടക്കും.

ശഹദാനിന്റെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഉമര്‍ സഖാഫി പള്ളത്തൂര്‍, സലാം സഖാഫി, സ്വാദിഖ് ആവളം, ഫാറൂഖ് കുബനൂര്‍, കെ എം കളത്തൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.