Latest News

വാട്ട്‌സ് ആപ്പ് പോസ്റ്റിന്റെ പേരില്‍ തര്‍ക്കം; ബേക്കലില്‍ മൂന്ന് പേര്‍ക്ക് കുത്തേററു, 2 പേരുടെ നില ഗുരുതരം

ബേക്കല്‍:[www.malabarflash.com] വാട്ട്‌സ് ആപ്പ് പോസ്റ്റിന്റെ പേരിലുണ്ടായ തര്‍ക്കം ബേക്കല്‍ കോട്ടക്കുന്നില്‍ കത്തികുത്തില്‍ കലാശിച്ചു. കുത്തേററ് ഗുരുതരമായി പരിക്കേററ രണ്ട് പേരെ മംഗലാപുരത്തേക്ക് കൊണ്ടു പോയി.

പള്ളിക്കരയിലെ മുഹ് യുദ്ദീന്‍ മന്‍സിലില്‍ അബൂബക്കറിന്റെ മകന്‍ മുസ്താഖ് (26), ബന്ധു സൈനബ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റാഷിദ് (21), ബേക്കല്‍ കോട്ടക്കുന്നിലെ ഫാറൂഖ് (35) എന്നിവര്‍ക്കാണ് കുത്തേറ്റത്.[www.malabarflash.com]
ഇതില്‍ മുസ്താഖിന്റെയും, റാഷിദിന്റെയും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫാറൂഖിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വാട്ട്‌സ് ആപ്പില്‍ അസഭ്യപറഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നം പറഞ്ഞു തീര്‍ക്കാനാന്‍ ഫാറൂഖിനെ കാണാനെത്തിയ മുസ്താഖിനും, റാഷിദിനും കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടയില്‍ ഫാറൂഖിനും കുത്തേറ്റതായാണ് പറയപ്പെടുന്നത്. സംഭവത്തെപ്പററി ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.