Latest News

വി.എസിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനം

തിരുവനന്തപുരം:[www.malabarflash.com] വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വി.എസിനെ മത്സരിപ്പിക്കാന്‍ നേരത്തെ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്. പി.ബി തീരുമാനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. വി.എസ് മലമ്പുഴയില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.

പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും വി.എസ് അച്യുതാനന്ദനും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ പി.ബി തീരുമാനിച്ചിരുന്നു. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം ചര്‍ച്ചകള്‍ ഇല്ലാതെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.

നേരത്തെ പാലക്കാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ വി.എസ് ഇല്ലായിരുന്നു. അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന മലമ്പുഴ മണ്ഡലത്തിലേക്ക് സി.ഐ.ടി.യു നേതാവ് എ. പ്രഭാകരന്റെ പേരാണ് പാര്‍ട്ടി ജില്ലാ ഘടകം മുന്നോട്ടുവെച്ചത്. മലമ്പുഴ വി.എസിന് ഒഴിച്ചിട്ടിരിക്കുകയാണ് എന്ന പ്രചാരണത്തിനിടെയായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് വി.എസിന്റെ പേര് ഒഴിവാക്കിയത് പുറത്തുവന്നത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.